ലണ്ടന്‍: ലീഗിലെ ഒന്നാമന്‍ ലിവര്‍പൂള്‍ തോല്‍വിയറിയാത്ത മുന്നേറ്റം തുടരുകയാണ്. ഒപ്പം 16-ാംദിവസത്തെ കളിയില്‍ ടോട്ടനത്തിന്റെ അതിഗംഭീര ജയത്തിനും ചെല്‍സിയുടെ തോല്‍വിക്കും ലീഗ് കളങ്ങള്‍ ഇന്നലെ സാക്ഷ്യം വഹിച്ചു.
ലിവര്‍പ്പൂള്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ തകര്‍ത്തപ്പോള്‍ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്കാണ് ടോട്ടനം എതിരാളികളായ ബേണ്‍ലിയെ തറപറ്റിച്ചത്. ചെല്‍സിയാകട്ടെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് എവര്‍ട്ടണിനോട് തോറ്റു. കളിയുടെ ഇരുപകുതികളിലുമായിട്ടാണ് ലിവര്‍പ്പൂള്‍ എതിരാളികള്‍ക്ക് മേല്‍ സര്‍വ്വാധിപത്യം നേടിയത്. 35-ാം മിനിറ്റില്‍ ചേംബര്‍ലൈന്‍ ഗോളടിച്ചപ്പോള്‍ 44-ാം മിനിറ്റില്‍ നാബി കീറ്റ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ മുഹമ്മദ് സലാ 54-ാം മിനിറ്റില്‍ 3-0ന് കളിസ്വന്തമാക്കി.
രണ്ടാമത്തെ കളിയില്‍ ടോട്ടനത്തിന്റെ വക ബേണ്‍ലീക്കെതിരെ ഗോള്‍മഴയായിരുന്നു. സൂപ്പര്‍താരം ഹാരീ കെയിനിന്റെ വകയായ ഇരട്ടഗോളുകളാണ് ഉശിരന്‍ ജയം സമ്മാനിച്ചത്. കളിയുടെ 4-ാം മിനിറ്റില്‍ കെയ്ന്‍ ആദ്യഗോളടിച്ചു. തുടര്‍ന്ന 9-ാം മിനിറ്റില്‍ ലൂക്കാസ് മൗരയും 32-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ്് മിന്നും 3-ാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ 3-0ന് മുന്നിലായ ടോട്ടനത്തിനെതിരെ ബേണ്‍ലി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഏതാണ്ട് തുല്യസമയം പന്ത് കയ്യില്‍കിട്ടിയിട്ടും ബേണ്‍ലിക്ക് ഒരു തവണമാത്രമാണ് ഗോള്‍പോസ്റ്റിന് നേരെ ഒരു ഷോട്ടെങ്കിലും പായിക്കാനായത്. ഇതിനിടെ രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ കെയ്ന്‍ രണ്ടാം ഗോളും ടീമിന്റെ ലീഡ് 4-0 ആക്കി ഉയര്‍ത്തി. 74-ാം മിനിറ്റില്‍ മൗസാ സിസ്സോകോ ടീമിനായി 5-ാം ഗോളും നേടി.
ഇതിനിടെ ചെല്‍സിക്കേറ്റ കനത്ത തോല്‍വി ആരാധകരെ നിരാശരാക്കി. എവര്‍ട്ടണിനായി 5-ാം മിനിറ്റില്‍ത്തന്നെ റിച്ചാര്‍ലൈസണ്‍ ആദ്യഗോള്‍ നേടി. കളിയുടെ ആദ്യപകുതിയുടെ അവസാനമിനിറ്റില്‍ ലെവിന്‍ തന്റെ ഇരട്ടഗോളിലാദ്യത്തേത് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ചെല്‍സിക്കായി 52-ാം മിനിറ്റില്‍ മാറ്റോ കോവാസിക് ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ ചെല്‍സിക്ക് ഒരു തിരിച്ചുവരവ് അസാധ്യമാക്കികൊണ്ട് ലെവിന്‍ തന്റെ രണ്ടാം ഗോളിലൂടെ എവര്‍ട്ടണിന് 3-1ന്റെ ജയം സമ്മാനിച്ചു. ഇന്നലെ നടന്ന അഞ്ചാമത്തെ കളിയില്‍ ക്രിസ്റ്റല്‍ പാലസ് വാട്ട്‌ഫോഡ് മത്സരം സമനിലയില്‍ കലാശിച്ചു.















