ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി; ബാഴ്‌സക്കായി 35-ാം ഹാട്രിക്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്രിസ്റ്റ്യാനോയെ മറികടന്ന് മെസ്സി; ബാഴ്‌സക്കായി 35-ാം ഹാട്രിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2019, 03:23 pm IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: ലാലിഗായില്‍ ഹാട്രിക് നേടി ലയണല്‍ മെസ്സി. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി. 34 തവണ ഹാട്രിക്കെന്ന ക്രിസ്റ്റ്യാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്. റയല്‍ മല്ലോര്‍ക്കക്കെതിരെ ബാഴ്‌സലോണ 5-2ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഇതിലെ മൂന്ന് ഗോളുകള്‍ മെസ്സിയുടെ ഹാട്രിക്കായിരുന്നു. മെസ്സി 35-ാം ഹാട്രിക്ക് എന്ന അപൂര്‍വ്വ നേട്ടമാണ് സ്വന്തമാക്കിയത്.

മെസ്സിക്കൊപ്പം ലൂയീ സുവാരസും കളം നിറഞ്ഞതോടെ ബാഴ്‌സ ത്രസിപ്പിക്കുന്ന കളിമികവാണ് പുറത്തെടുത്തത്. കളിയുടെ 7-ാം മിനിറ്റില്‍ ത്രിമൂര്‍ത്തികളിലൊരാളായ ഗ്രീസ്സ്മാന്‍ ബാഴ്‌സക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തു. തുടര്‍ന്നാണ് മെസ്സി തുടക്കമിട്ടത്. 17-ാം മിനിറ്റില്‍ ആദ്യ ഗോള്‍. എന്നാല്‍ ഇതിനിടെ മല്ലോര്‍ക്ക ഒരു ഗോള്‍ തിരിച്ചടിച്ചു. 35-ാം മിനിറ്റില്‍ ആന്റെ ബുദിമിറാണ് മല്ലോര്‍ക്കക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മെസ്സി അടങ്ങാന്‍ തയ്യാറായിരുന്നില്ല. 41-ാം മിനിറ്റില്‍ ഗോള്‍ മടക്കി. എന്നും മികച്ച ഗോളുകള്‍ തന്റെ പേരിലാക്കുന്ന സുവാരസിന്റേതായിരുന്നു അടുത്ത ഊഴം.

പുറം തിരിഞ്ഞ് ഉപ്പൂറ്റികൊണ്ട് പന്ത് ഗോളാക്കുമ്പോള്‍ എതിരാളികളുടെ 7 പേരാണ് ബോക്‌സ് ഏരിയയിലുണ്ടായിരുന്നത്. 43-ാം മിനിറ്റിലായിരുന്നു ബാഴ്‌സക്കായുള്ള നാലാമത്തെ ഗോള്‍. ഇതിനിടെ കിട്ടിയ അവസരങ്ങളില്‍ ഇരച്ചുകയറിയ മല്ലോര്‍ക്കാനിര 64-ാം മിനിറ്റില്‍ ലീഡ് 4-2 ആയി കുറച്ചു. ബുദിമിറിന്റെതന്നെ വകയായിരുന്നു ടീമിനായുള്ള 2-ാം ഗോള്‍. എന്നാല്‍ റെക്കോഡ് തിരുത്തിയ പ്രകടനവുമായി മെസ്സി 83-ാം മിനിറ്റില്‍ ഹാട്രിക്കോടെ ടീമിന്റെ 5-ാം ഗോളും നേടി ലാ ലിഗ ആരാധകരെ ആവേശത്തിലാക്കി. പോയിന്റ് നിലയില്‍ ബാഴ്‌സലോണ 15 കളികളിലായി 34 പോയിന്റുകളോടെ ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡും മൂന്നാം സ്ഥാനത്ത് സെവിയയുമാണുള്ളത്.

Share42
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies