തിരുവനന്തപുരം: നീലക്കടലില്‍ മുങ്ങി തലസ്ഥാന നഗരം. വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 മത്സരം അല്‍പസമയത്തിനകം തുടങ്ങാനിരിക്കെ തലസ്ഥാനം ക്രിക്കറ്റ് ആവേശത്തില്‍ മുങ്ങിയിരിക്കുകയാണ്. ടീം ഇന്ത്യ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങി. മത്സരം ആരംഭിക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം സ്‌റ്റേഡിയത്തിലെത്തിയത്.
വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. 6.30ന് ടോസ് ഇടുമെന്നാണ് വിവരം. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യയ്‌ക്ക് ഈ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ പതിനൊന്നില്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.















