ബംഗളുരു: ആമസോണിലൂടെ സാധനം വാങ്ങിയ ഉപഭോക്താവിന്റൈ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 40,000 രൂപ. ബംഗളുരുവിലാണ് സംഭവം. ആമസോണിലൂടെ പുതപ്പ് ഓര്‍ഡര്‍ ചെയ്ത ശ്രീലക്ഷ്മി എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. ആമസോണ്‍ ജീവനക്കാരനെന്ന വ്യാജേന എത്തിയ യുവാവിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയതോടെയാണ് യുവതിയ്ക്ക് പണം നഷ്ടമായത്.
ഓര്‍ഡര്‍ ചെയ്ത് അധികം താമസിയാതെ സാധനം ലഭിച്ചെങ്കിലും പുതപ്പ് ഇഷ്ടപ്പെടാഞ്ഞതിനാല്‍ തിരികെ നല്കാന് തീരുമാനിക്കുകയായിരുന്നു യുവതി. ആമസോണ്‍ ജീവനക്കാരനെന്ന വ്യാജേന എത്തിയ യുവാവ് പുതപ്പ് തിരിച്ചു കൊണ്ടു പോയെങ്കിലും പണം തിരികെ ലഭിച്ചില്ല. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പണം തിരികെ നല്കാന് കഴിഞ്ഞില്ലെന്നും അതിനാല്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് രണ്ടു ദിവസത്തിന് ശേഷം യുവതിയ്ക്ക് ഒരു കത്ത് ലഭിച്ചു.
പൂരിപ്പിച്ച ഫോം മറ്റൊരു നമ്പറിലേക്ക് അയക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിരുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്കി നിമിഷങ്ങള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ നിന്നും 40,000 രൂപ പിന്വലിക്കപ്പെടുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബന്ദേല്പാളയ പൊലീസ് അറിയിച്ചു.