മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെ ട്വന്റി 20 യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. രോഹിത് ശർമ്മയും കെഎൽ രാഹുലും നായകൻ വിരാട് കോഹ് ലിയും അർദ്ധ സെഞ്ച്വറി നേടി തകർത്തടിച്ചതോടെ വിൻഡീസിന് വിജയലക്ഷ്യം 241 ആയി. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 240 റൺസെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയും കെഎൽ രാഹുലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് 34 പന്തിൽ 71 റൺസും രാഹുൽ 56 പന്തിൽ 91 റൺസുമെടുത്ത് പുറത്തായപ്പോൾ നായകൻ വിരാട് കോഹ് ലി 29 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നു.
വിൻഡീസിന് വേണ്ടി വില്യംസും കീറൻ പൊള്ളാർഡും കോട്രലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.