ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലും മുന്നേറുന്ന ലിവര്‍പൂളിന്റ വിജയരഹസ്യം പുറത്തുവിട്ട് ഗോളി ബെക്കര്‍. ജയം നേടല്‍ വളരെ എളുപ്പമാണ്.അന്നന്നത്തെ കളിയില്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയെന്നാണ് ബെക്കറുടെ മറുപടി.’ ഇത് ആ സമയത്തിന്റെ കാര്യം മാത്രമാണ്. പരിപൂര്‍ണ്ണ ശ്രദ്ധ എന്നതാണ് ഞങ്ങളുടെ തന്ത്രമെന്നും ബെക്കര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു കളികളിലും ഞങ്ങള്‍ മൊത്തം കളിയില്‍ത്തന്നെ മുഴുകി. എതിരാളി നടത്തുന്ന ഒരോ പിഴവിലും ഞങ്ങള്‍ കണ്ണും നട്ടിരിക്കുന്നു. എതിര്‍നീക്കങ്ങളെ തടയാന്‍ പ്രതിരോധനിരയും അവരെ സഹായിക്കാന്‍ ഞാനും തയ്യാര്‍’ ബെക്കര്‍ പറഞ്ഞു.
രണ്ടുകളികളിലായി ബേണ്‍മൗത്തിനെ 3-0നും റെഡ്ബുള്ളിനെ 2-0നും തകര്‍ത്താണ് ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നത്. നിങ്ങള്‍ കളിക്കേണ്ടത് 90 മിനിറ്റിലേക്കാണ്. അത് കുറച്ച് കഠിനമാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് സാധിക്കുമെന്ന് ഞങ്ങള്‍ തെളിയിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് ഇ യില്‍ 6 കളികളിലായി 13 പോയിന്റുമായി മുന്നിലാണ് ലിവര്‍പൂള്‍.12 പോയിന്റോടെ നാപ്പോളി തൊട്ടുപിന്നിലുണ്ട്. അടുത്തയാഴ്ച വാട്ട്‌ഫോഡിനെതിരെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിറങ്ങും.















