ന്യൂഡല്‍ഹി: കുപ്രസിദ്ധ മതമൗലികവാദ പ്രവാചകന് സക്കീര്‍ നായിക്കിന് മാലിദ്വീപിലേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ച് മാലിദ്വീപിയന്‍ പാര്‍ലമെന്റ്. മാലിദ്വീപ് പാര്‍ലമെന്റ് സ്പീക്കറാണ് ഇക്കാര്യം അറിയിച്ചത്. സക്കീര്‍ നായിക്ക് മാലിദ്വീപിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മാലിദ്വീപ് ഭരണകൂടം ഇത് നിഷേധിക്കുകയായിരുന്നുവെന്ന് സ്പീക്കര്‍ മൊഹമ്മദ് നഷീദ് വാര്‍ത്താ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് വര്‍ഷമായി മലേഷ്യയിലാണ് സക്കീര്‍ നായിക്ക്. 2016 ല്‍ ധാക്കയില്‍ ഭീകരാക്രമണം നടത്തിയതിന് പിന്നാലെയാണ് സക്കീര്‍ നായിക്ക് ഇന്ത്യയില്‍ നിന്നും മലേഷ്യയില്‍ അഭയം തേടിയത്. ബ്രിട്ടണ്, കാനഡ എന്നീ രാജ്യങ്ങള്‍ വിസ നിഷേധിച്ചതിന് ശേഷമാണ് സക്കീര്‍ നായിക്ക് മലേഷ്യയില്‍ അഭയം തേടിയത്.