ബംഗളുരു: ഓണ്‍ലെന്‍ വെബ്സൈറ്റായ ഫ്ളിപ് കാര്‍ട്ടില്‍ നിന്നും ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ബംഗളുരുവിലാണ് സംഭവം. ഫോണിന്റെ പിറകില്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നെങ്കിലും ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയ്ഡ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ഫോണ്‍ വ്യാജനാണെന്ന് കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ ഐഫോണ്‍ ആണെന്ന് തോന്നുമെങ്കിലും ഉപയോഗിക്കുമ്പോള്‍ വ്യത്യാസം കണ്ടെത്താന്‍ കഴിയും.
ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേരിയന്റിനാണ് എഞ്ചിനീയറായ യുവാവ് ഓര്‍ഡര്‍ നല്‍കിയത്. ഡിസ്കൗണ്ടിന് ശേഷം 93,900 രൂപയായിരുന്നു ഫോണിന്റെ വില. ഓണ്‍ലെനായി തന്നെ മുഴുവന്‍ പേയ്മെന്റും അദ്ദേഹം അടച്ചു. എന്നാല്‍ ലഭിച്ചത് വ്യാജ ഫോണായിരുന്നു. വിവരം ഫ്ളിപ് കാര്‍ട്ടിനെ അറിയിച്ചിട്ടുണ്ടെന്നും ഫോണ്‍ മാറ്റി നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കി.
മുന്‍പും സമാനമായ രീതിയിലുള്ള സംഭവങ്ങള്‍ ഫ്ളിപ് കാര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഫ്ളിപ് കാര്‍ട്ടില്‍ നിന്നും ക്യാമറ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ടൈല്‍സ് കഷ്ണങ്ങളായിരുന്നു.