ലണ്ടന്‍: ലോകത്തിലെ ഷട്പദങ്ങളായ ജീവിവര്‍ഗ്ഗം വന്‍ നാശത്തിലേക്ക് നീങ്ങുകയാണെന്നും അവയുടെ വംശനാശം മാനവരാശിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന് ബ്രിട്ടണില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു.
ഡോ. എറികാ മാക് അലിസ്റ്റര്‍ നടത്തിയ പഠനത്തിലാണ് ഷട്പദങ്ങള്‍ മൊത്തം ആവാസവ്യവസ്ഥയെ സഹായിക്കുന്നതിന്റെ ഗൗരവം തുറന്നുകാട്ടിയത്. അന്താരാഷ്‌ട്ര ശ്രാവ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രരംഗത്തെ വലിയ പഠനങ്ങളെപ്പറ്റി പറഞ്ഞത്. ‘ മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന അനിയന്ത്രിതമായ വന നശീകരണം മലിനീകരണം എല്ലാം മൊത്തം ആവാസവ്യവസ്ഥയെ ബാധിച്ചുകഴിഞ്ഞു. ഇത് പക്ഷികളേയും പറവകളേയും ഷട്പദങ്ങളേയും പുഴുക്കളേയും വരെ നശിപ്പിക്കുകയാണ്.’ ഡോ. എറികാ പറഞ്ഞു.
‘ ഷട്പദങ്ങളുടെ സഞ്ചാരമാണ് പ്രകൃതിയിലെ പരാഗണങ്ങള്‍ക്ക് കാരണം. ഒരു ഭൂഖണ്ഡത്തില്‍ നിന്ന് അടുത്തതിലേക്ക് പറക്കുന്ന ഷട്പദങ്ങള്‍ അതിനിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. യൂറോപ്പിലെ മണ്ണില്‍ ഫോസ്ഫറസ് എത്തിക്കുന്നതില്‍ ഷട്പദങ്ങള്‍ക്കുള്ള പങ്ക് കണ്ടുപിടിച്ചു കഴിഞ്ഞു. കൃഷിക്ക് അവയാണ് സഹായിക്കുന്നത് എന്ന് നാം തിരിച്ചറിയണം. എല്ലാ രാസപ്രവര്‍ത്തനങ്ങള്‍ക്കും ഇവയാണ് സഹായിക്കുന്നത്.’ ഡോ. എറികാ സൂചിപ്പിച്ചു. ലണ്ടനിലെ ലോകപ്രശ്തമായ നാച്വറല്‍ ഹിസ്‌റററി മ്യൂസിയത്തിന്റെ ക്യൂറേറ്ററാണ് ഡോക്യര്‍ എറികാ.
നമ്മുടെ ഭക്ഷ്യലഭ്യതക്കും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഈച്ചകളും സൂക്ഷമങ്ങളായ പ്രാണിവര്‍ഗ്ഗങ്ങളും വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇവയുടെ നാശമെന്നാല്‍ ലോകം പട്ടിണിയിലും തീരാരോഗത്തിലേക്കും വീഴുമെന്നുമാണര്‍ത്ഥമെന്ന് ഡോ.എറിക് മുന്നറിയിപ്പ് നല്‍കുന്നു.















