ന്യൂഡല്‍ഹി: 2022ല്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിമ്പിക്‌സില്‍ മത്സരിക്കേണ്ട ഭാരോധ്വഹനതാരങ്ങളുടെ എണ്ണം കൂട്ടിയതായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ലൂസാസനേയില്‍ നടന്ന നിര്‍വാഹക സമിതിയാണ് തീരുമാനമെടുത്തത്.
നിലവിലുള്ള ഭാരോധ്വഹനം കായികതാരങ്ങളുടെ എണ്ണം 110ല്‍ നിന്ന് 144 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതില്‍ ആണ്‍-പെണ്‍ അനുപാതം തുല്യമാണ്. ശാരിരിക ഭാരമനുസരിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 6 വിഭാഗങ്ങളില്‍ ആണ്‍കുട്ടികളും 6 വിഭാഗങ്ങളില്‍ പെണ്‍കുട്ടികളും മത്സരിക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 55,61,67,73,81,+81 എന്നീവിഭാഗങ്ങളിലും 45,55,59,64,+64 എന്നീ വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും മത്സരിക്കാം.















