ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം നാളെ കൊൽക്കത്തയിൽ നടക്കും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുള്ളതിനാൽ ലേലം മാറ്റിവെക്കുമെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ബിസിസിഐ നിഷേധിച്ചു. ലേലം നിശ്ചയിച്ചതുപോലെ നടക്കുമെന്നും ഫ്രാഞ്ചൈസികളുടെ പ്രതിനിധികള്‍ കൊല്‍ക്കത്തയില്‍ ഇന്ന് കൊൽക്കത്തയിൽ എത്തിത്തുടങ്ങുമെന്നും ബിസിസിഐ അറിയിച്ചു.
186 ഇന്ത്യൻ താരങ്ങളടക്കം ആകെ 332 കളിക്കാരാണ് ഇത്തവണത്തെ താരലേലത്തില്‍ പങ്കെടുക്കുന്നത്. ഇതിൽ നിന്നും 73 പേര്‍ക്കെ ടീമുകളിൽ ഇടം ലഭിക്കുകയുള്ളൂ. ഇവരില്‍ 29 പേര്‍ വിദേശ താരങ്ങളായിരിക്കും. സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരങ്ങളെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കുക.















