കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന കലയാണ് ശിങ്കാരി മേളം. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം ശിങ്കാരി മേളം നാം കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ തരത്തിലുള്ള ഒരു ശിങ്കാരി മേളമാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ക്രിസ്തുമസ് ഗാനത്തിന് താളം പിടിക്കുന്ന ശിങ്കാരി മേളത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ജിങ്കിള്‍ ബെല്‍ വിത്ത് ശിങ്കാരി മേളം ട്വിസ്റ്റ് എന്നാണ് ഈ ആല്‍ബത്തിന്റെ പേര്.
പാട്ടിനൊത്ത് താളം പിടിക്കുന്ന ശിങ്കാരി മേളക്കാരും ക്രിസ്തുമസ് തൊപ്പി ധരിച്ച് ചുവന്ന കുപ്പായം അണിഞ്ഞ് ചുവട് വെയ്‌ക്കുന്ന കുട്ടികളുമാണ് വീഡിയോയുടെ മുഖ്യ ആകര്‍ഷണം. ക്രിസ്തുമസ് സമ്മാനവും പുല്‍ക്കൂടും നക്ഷത്രങ്ങളും എല്ലാം ചേര്‍ന്ന് മൊത്തത്തില്‍ ക്രിസ്തുമസിന്റെ വരവ് അറിയിക്കുന്ന വീഡിയോയാണിത്.
2 മിനിട്ട് 13 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ശിങ്കാരി മേളത്തിന്റെ താളവും കുട്ടികളുടെ ചുവടുമെല്ലാം വീഡിയോയെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ്. നിരവധി പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. മികച്ച പ്രതികരണമാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.















