ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത എന്ന് ഒര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ രാംലീല മൈതാനിയിലെ പ്രസംഗം ആരംഭിച്ചത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണിതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെയും ആക്രമങ്ങള്‍ക്കെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. മോദിയെ വെറുത്തോളു ഇന്ത്യയെ വെറുക്കരുത്, കോലം കത്തിച്ചോളു,പൊതു മുതല്‍ നശിപ്പിക്കരുതെന്നും മോദി ആവശ്യപ്പെട്ടു.
രാം ലീലാ മൈതാനിയില്‍ ജനങ്ങളെ ആവേശം കൊള്ളിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം .പ്രധാനമന്ത്രിയുടെ ഓരോ വാക്കിലും ജനങ്ങള്‍ മോദി മോദി എന്നാര്‍ത്തു വിളിച്ച് രാംലീലാ മൈതാനിയെ ഇളക്കിമറിക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.
റാലിയില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെയും മോദി രൂക്ഷ വിമര്‍ശനം നടത്തി. ഡല്‍ഹി സര്‍ക്കാര്‍ വ്യാജ വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം
നല്‍കാനുള്ള തീരുമാനം കൈാക്കൊണ്ടതും ബിജെപി സര്‍ക്കാരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.