നേട്ടങ്ങളാല്‍ സമ്പൂര്‍ണമായ കരിയര്‍; ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണിയുടെ അശ്വമേധത്തിന് ഇന്ന് 15 വയസ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നേട്ടങ്ങളാല്‍ സമ്പൂര്‍ണമായ കരിയര്‍; ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണിയുടെ അശ്വമേധത്തിന് ഇന്ന് 15 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2019, 01:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: 2004ല്‍ ബംഗ്ലാദേശിനെതിരെ ഏറെ പ്രതീക്ഷകളോടെ ഒരു നീളന്‍ മുടിക്കാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ടീമില്‍ അരംങ്ങേറ്റം കുറിച്ചു. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ റണ്‍സൊന്നും നേടാനാകാതെ റണ്‍ ഔട്ട് ആകാനായിരുന്നു ആ പയ്യന്റെ വിധി. എന്നാല്‍ പിന്നീട് അങ്ങോട്ട് ക്രിക്കറ്റിലെ നാഴികക്കല്ലുകള്‍ ഓരോന്ന് ഓരോന്നായി കീഴടക്കിക്കൊണ്ടുള്ള ജൈത്രയാത്രയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് അഭിമാനത്തോടെ പറഞ്ഞു, മഹേന്ദ്ര സിംഗ് ധോണിയാണ് ഞങ്ങളുടെ നായകന്‍…

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകനെന്നും ഫിനിഷറെന്നും വിക്കറ്റ് കീപ്പറെന്നും ഒക്കെ ക്രിക്കറ്റ് ലോകം വാഴ്‌ത്തുമ്പോള്‍ ഇതിനെല്ലാം ഉപരിയായി താന്‍ ക്രിക്കറ്റിനേയും ഒപ്പം തന്റെ മാതൃരാജ്യത്തേയും എത്രമാത്രം സ്‌നേഹിക്കുന്നു എന്നാണ് ധോണി തെളിയിക്കുന്നത്. ദീര്‍ഘ നാളായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്ന ധോണി ഇക്കാലയളവില്‍ സൈനിക പരിശീലനത്തിലായിരുന്നു.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങള്‍ കീഴടക്കിയ ധോണി അസാധ്യമായതായി ഒന്നുമില്ലെന്നാണ് തെളിയിച്ചു കാണിച്ചത്. 2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പില്‍ നായകനായ ധോണി കിരീടത്തില്‍ മുത്തമിട്ടു. ഇതോടെ ഏകദിന ക്രിക്കറ്റിലും അദ്ദേഹം നായകനായി മാറി. ലോകകിരീടത്തില്‍ മുത്തമിടണമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങളുടെ കാത്തിരിപ്പ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ടപ്പോള്‍ അവിടെയും ധോണിയെന്ന നായകന്‍ മുന്നില്‍ നിന്ന് പടനയിച്ചു. മുംബൈയില്‍ 2011ല്‍ നടന്ന ലോകകപ്പ് ഫൈനലില്‍ നുവാന്‍ കുലശേഖരയെ അതിര്‍ത്തി കടത്തി 28 വര്‍ഷങ്ങള്‍ക്കു ശേഷം നേടിയ വിജയം രാജ്യം ഇന്നും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.

പ്രഗത്ഭരായ താരങ്ങളാല്‍ സമ്പന്നമായിരുന്നിട്ടും ഓസ്‌ട്രേലിയന്‍ നായകനായിരുന്ന ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിന് പോലും ഐസിസിയുടെ മൂന്ന് പ്രധാന ട്രോഫികള്‍ സ്വന്തമാക്കാനായിരുന്നില്ല. എന്നാല്‍ ധോണിയെന്ന നായകന്‍ ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി ചരിത്രം തിരുത്തിയെഴുതി. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതുവരെ പ്ലേ ഓഫ് കാണാതെ പുറത്തായിട്ടില്ലെന്നത് ധോണിയിലെ നായകനെ വ്യത്യസ്തനാക്കുന്നു. മൂന്ന് തവണ ചെന്നൈ ജേതാക്കളാകുകയും ചെയ്തു.

ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ, ശാന്തനായി എതിര്‍ ടീമില്‍ നിന്ന് ധോണി വിജയം പിടിച്ചെടുക്കുന്ന കാഴ്ച ഇതിനകം എത്രയോ തവണ ക്രിക്കറ്റ് ലോകം കണ്ടു കഴിഞ്ഞിരിക്കുന്നു. കണ്ണിമ ചിമ്മുന്ന നേരം കൊണ്ട് നടത്തിയിട്ടുള്ള സ്റ്റംപിംഗുകളും ഇന്ത്യക്ക് ഓട്ടേറെ തവണ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനും ഇനിയും പകരക്കാരെ കണ്ടെത്താനായിട്ടില്ല. ധോണിയുടെ പകരക്കാരനെന്ന് വിളിപ്പേര് ലഭിക്കാറുള്ള താരങ്ങളും താളം കണ്ടെത്താനാകാതെ പതറുമ്പോള്‍ ധോണിയുടെ മടങ്ങി വരവിനായി മുറവിളി കൂട്ടുകയാണ് ആരാധകര്‍.

ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് എന്നു കേള്‍ക്കുമ്പോള്‍ സെമി ഫൈനലിലെ ധോണിയുടെ റണ്‍ ഔട്ടാണ് ആരാധകരുടെ മനസിലേക്ക് ഓടിയെത്തുക. ധോണിയുടെ ബാറ്റും ക്രീസും തമ്മിലുണ്ടായിരുന്ന ദൂരത്തിനിടയില്‍ പൊലിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളായിരുന്നു. കണ്ണീരോടെ അന്ന് കളം വിട്ട ധോണി പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ആദ്യ മത്സരവും അവസാന മത്സരവും റണ്‍ ഔട്ട് ആയത് ധോണിയുടെ കരിയര്‍ അവസാനിച്ചതിന്റെ സൂചനയായി വിലയിരുത്തുമ്പോഴും അദ്ദേഹം വീണ്ടും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ധോണി 38.09 റണ്‍സ് ശരാശരിയില്‍ 4876 റണ്‍സ് നേടിയിട്ടുണ്ട്. 350 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍സും 98 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 37.60 ശരാശരിയില്‍ 1617 റണ്‍സും നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മൊത്തം 17,266 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

Share467
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies