കുവൈറ്റ് സിറ്റി – തോമസ് ചാണ്ടി എം.എല്‍.എയുടെ നിര്യാണത്തില്‍ ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പാർട്ടി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഓവർസീസ് എൻ സി പി പ്രവർത്തകർ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിന് പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് ബ്രൈറ്റ് വർഗ്ഗീസ്, യൂത്ത് വിംഗ് കൺവീനർ – നോബിൾ ജോസ് എന്നിവർ നേതൃത്വം നൽകി.
___________