പാവകുട്ടികളെ മോഷ്ടിക്കുന്ന നായ കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഫ്രാങ്ക്‌ലിന്‍ പോലീസാണ് ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പുറത്ത് വിട്ടത്. പാവകുട്ടിയെ മോഷ്ടിച്ച പട്ടികുട്ടി തന്ത്രപൂര്‍വ്വം പോകുന്ന വീഡിയോയാണ് വൈറലായത്.
ക്രിസ്മസിന് സാന്താ ഫൗണ്ടേഷനിലേക്ക് സംഭാവന ചെയ്യാനായി ഫ്രാങ്ക്‌ളിന്‍ പോലീസ് ഒരു മുറി നിറയെ പാവകുട്ടികളെ വാങ്ങിവെച്ചിരുന്നു. മുറിയില്‍ സൂക്ഷിച്ച സമ്മാനങ്ങളില്‍ നിന്ന് ചിലത് കാണാതെ പോയതോടെയാണ് പോലീസ് അന്വേഷിച്ചത്. തുര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടി കുട്ടി പാവകുട്ടികളെ ഓരോന്നായി കടിച്ചെടുത്ത് കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പെട്ടത്.
We learned an extremely valuable lesson today. When you have a classroom full of toys ready to be shipped off to the Santa Foundation, you should…1. Close the door to the classroomOr 2. Keep the toys elevated If not, a golden retriever will slowly hoard them throughout the day and bring them back to his lair. Thanks to Officer Cusson for capturing this larceny on camera.
Posted by Franklin Police Department on Wednesday, December 18, 2019
പാവ കള്ളനെ സമൂഹ മാധ്യമങ്ങള്‍ കൈനീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. ഈ വര്‍ഷം അവസാനം കണ്ട ഏറ്റവും മനോഹരമായ വീഡിയോ ആണിതെന്ന് ചിലര്‍ അഭിപ്രായം രേഖപ്പെടുത്തി.















