ന്യൂഡല്‍ഹി: ഈ ദശാബ്ദത്തിലെ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് വിസഡന്‍. രണ്ട് ഇന്ത്യക്കാരാണ് 11 അംഗ ടീമില്‍ ഇടംനേടിയിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനുമാണ് ടീമിലുള്ളത്.
ഇന്ത്യക്ക് പുറമെ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ള താരങ്ങളാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഏകദിന-ടെസ്റ്റ് ടീമുകളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്ഥാനം പിടിച്ചിരുന്നു. അതേസമയം, ഈ ദശാബ്ദത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാമതെത്തി. ടെസ്റ്റിലും ഏകദിനത്തിനും പുറമെ ട്വന്റി20യിലും മികച്ച ഫോമിലായിരുന്ന അശ്വിന്‍ മൂന്ന് ഫോര്‍മാറ്റിലുമായി 564 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
വിസ്ഡന്‍ ടെസ്റ്റ് ടീം: അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കുമാര്‍ സംഗക്കാര, സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്‌ലി, ബെന്‍ സ്‌റ്റോക്‌സ്, എബി ഡിവില്ല്യേഴ്‌സ്, രവിചന്ദ്രന്‍ അശ്വിന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, കാഗിസോ റബാഡ, ജെയിംസ് ആന്‍ഡേഴ്‌സന്‍















