എതിരാളികളുടെ ഹൃദയവും കീഴടക്കാന്‍ കഴിവുള്ളയാളാണ് ഗാംഗുലി; തന്നെ അമ്പരപ്പിച്ച കഥ തുറന്നു പറഞ്ഞ് സഖ്‌ലൈന്‍ മുഷ്താഖ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എതിരാളികളുടെ ഹൃദയവും കീഴടക്കാന്‍ കഴിവുള്ളയാളാണ് ഗാംഗുലി; തന്നെ അമ്പരപ്പിച്ച കഥ തുറന്നു പറഞ്ഞ് സഖ്‌ലൈന്‍ മുഷ്താഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2019, 06:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കളിക്കളത്തിനകത്തും പുറത്തും വീറും വാശിയും കൈമോശം വരാത്ത വ്യക്തിത്വത്തിന് ഉടമയാണ് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ക്രിക്കറ്റ് മൈതാനങ്ങളില്‍ ചടുലമായ തീരുമാനങ്ങള്‍ എടുത്തിരുന്ന ദാദ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തും സമാന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനിടെ സൗരവ് ഗാംഗുലി എന്ന കളിക്കാരനേക്കാള്‍ ഉപരി അദ്ദേഹത്തിലെ നല്ല മനുഷ്യനെ വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സഖ്‌ലൈന്‍ മുഷ്താഖ്.

2005-2006 സീസണിലെ ഒരു സംഭവമാണ് മുഷ്താഖ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്നോടൊപ്പം ഗാംഗുലി ചിലവഴിച്ച 40 മിനിട്ടുകളാണ് സഖ്‌ലൈന്‍ മുഷ്താഖ് എന്ന ഇതിഹാസ സ്പിന്നര്‍ സന്തോഷത്തോടെ ഓര്‍ക്കുന്നത്. രണ്ട് കാല്‍മുട്ടിനും പരിക്കേറ്റതിനെ തുടര്‍ന്ന് സഖ്‌ലൈന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് 36-37 ആഴ്ചകളാണ് അദ്ദേഹം വിശ്രമത്തിലായിരുന്നത്. ഈ കാലയളവില്‍ മാനസികമായും ശാരീരകമായും സഖ്‌ലൈന്‍ തളര്‍ന്നുപോയിരുന്നു.

പരിക്കില്‍ നിന്ന് മോചിതനായി സസെക്‌സ് ടീമില്‍ സഖ്‌ലൈന്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ഇന്ത്യക്ക് സസെക്‌സുമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന മത്സരമുണ്ടായിരുന്നു. സഖ്‌ലൈന്‍ കളിക്കാനിറങ്ങിയെങ്കിലും ഗാംഗുലി ടീമിലുണ്ടായിരുന്നില്ല. മത്സരത്തില്‍ ടോസ് നേടിയ സസെക്‌സ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. മത്സരം കാണാന്‍ ഗാംഗുലിയുമെത്തിയിരുന്നു.

എന്നാല്‍ ഗാംഗുലി ബാല്‍ക്കണിയിലിരുന്ന് മത്സരം കാണുന്ന കാര്യം സഖ്‌ലൈന്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഗാംഗുലി സഖ്‌ലൈനെ കാണാന്‍ ഡ്രസിംഗ് റൂമിലെത്തുകയും ശസ്ത്രക്രിയയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അന്വേഷിക്കുകയും ചെയ്തു. ഇത് തനിക്ക് വലിയ ആശ്വാസമാണ് നല്‍കിയതെന്നും താന്‍ അത്രയധികം സന്തോഷവാനായിരുന്നു എന്നും സഖ്‌ലൈന്‍ മുഷ്താഖ് പറയുന്നു.

ഇന്ത്യന്‍ നായകനായിരുന്ന സമയത്ത് ഗാംഗുലി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നതെന്നും നിലവില്‍ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ഇനിയും ബഹുദൂരം മുന്നോട്ട് പോകുമെന്നും സഖ്‌ലൈന്‍ മുഷ്താഖ് പറഞ്ഞു.

Share294TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ബിജെപി കൗൺസിലർ ആർ. സുഗതന് ജൂലൈ 13 മുതൽ 14 വരെ ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies