ബഹ്റൈൻ അയ്യപ്പസേവാസംഘം സംഘടിപ്പിക്കുന്ന അയ്യപ്പൻ വിളക്ക് പ്രവാസ മണ്ണിലും കേരളം പുലർത്തുന്ന മത സൗഹാർദ്ദ മനസ്സിന്റെ നിദർശനമായി.
ഇസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് അയ്യപ്പൻ വിളക്ക് മഹോത്സവം നടക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ബഹ്റൈനിൽ അയ്യപ്പൻ വിളക്ക് മഹോത്സവം സംഘടിക്കുന്നത്.
തൃശൂർ മുണ്ടത്തിക്കോട് സ്വദേശി അനിയൻ നായരും സംഘവുമാണ് പരമ്പരാഗത ചിട്ട പ്രകാരം അയ്യപ്പൻ വിളക്ക് അവതരിപ്പിക്കുന്നത്.
സംസ്ഥാന വക്കഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യദ് റഷീദലി ഷിഹാബ് തങ്ങൾ, ബഹ്റൈൻ ഹിന്ദു സമൂഹ പ്രമുഖൻ വിജയ് മുഖ്യ ജീ, സെൻറ് പോൾസ് മാർത്തോമാ പള്ളി വികാരി റെവറൻറ് സാം ജോർജ് എന്നിവർ ചേർന്ന് സംയുക്തമായാണ് പരിപാടിയുടെ ഉദ്ഘാടനം.
പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കഴിയുന്നത്ര പ്ലാസ്റ്റിക് രഹിതമായാണ് അയ്യപ്പൻ വിളക്ക് മഹോസവം സംഘടിപ്പിച്ചിരിക്കുന്നത്.