കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴിസിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. സ്‌ക്കോര്‍(1-1). ഇരുടീമുകള്‍ക്കും അനുവദിച്ചുകിട്ടിയ പെനാല്‍റ്റികളാണ് ഗോളായി മാറിയത്. ആദ്യപകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്‍രെ ലോകോത്തര താരം അസമാവോ ഗ്യാനിന്റെ ശക്തമായ മുന്നേറ്റങ്ങള്‍ക്കിടയിലാണ് ബ്ലാസ്‌റ്റേഴ്‌സിന് പെനാല്‍റ്റി ലഭിച്ചത്.
ഗോള്‍ പോസ്റ്റിനകത്തു വച്ച് നോര്‍ത്ത് ഈസ്റ്റ് ഗോളി റോയി ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഗ്ബച്ചയെ തള്ളിവീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. 43-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ 50-ാം മിനിറ്റില്‍ ഗ്യാനിന്റെ വകയായിരുന്നു ഗോള്‍. ഹാന്റ്‌ബോളാക്കിയതിനാണ് പെനാല്‍റ്റി അനുവദിക്കപ്പെട്ടത്. മത്സരത്തിലുടനീളം നോര്‍ത്ത് ഈസ്റ്റിന് കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാനായില്ല. അതേസമയം പന്ത് ഏറെ നേരം കൈവശം വക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ചുനിന്നിരുന്നു.















