ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ ? അറിയാം കീറ്റോ ഡയറ്റ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരാണോ ? അറിയാം കീറ്റോ ഡയറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2020, 03:18 pm IST
FacebookTwitterWhatsAppTelegram

പെട്ടെന്ന് ഭാരം കുറയ്‌ക്കാൻ ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല . അത്തരത്തിലുള്ളവർക്കുള്ള പാർശ്വഫലങ്ങൾ വളരെ കുറച്ചു മാത്രമുള്ള ഒരു ഭക്ഷണരീതിയാണ് ഇപ്പോൾ ഏറ്റവും പ്രചാരം നേടിയിരിക്കുന്ന കീറ്റോ ഡയറ്റ് .മൂന്നു മാസം കൊണ്ട് 10 മുതൽ 12 കിലോ വരെ ഭാരം കുറയ്‌ക്കാൻ കീറ്റോ ഡയറ്റ് പിന്തുടരുന്നതു മൂലം സാധിക്കും. എന്നാൽ നിങ്ങളുടെ ശരീരം ആവശ്യപ്പെടുന്നത്ര ഭാരമേ കുറയ്‌ക്കാൻ പാടുള്ളൂ എന്നും ചെറിയ സമയത്തിനുള്ളിൽ ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓർമിച്ചാണ് കീറ്റോ ഡയറ്റ് പിന്തുടരേണ്ടത്.

മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്. കാർബോഹൈഡ്രേറ്റിനെ (അന്നജത്തെ) ഒഴിവാക്കുകയോ അളവ് കുറയ്‌ക്കുകയോ ചെയ്യുന്നത് കീറ്റോസിസ് എന്ന പ്രക്രിയ വഴി കൊഴുപ്പിനെ കത്തിച്ചു കളയാൻ ശരീരത്തെ സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്‌ക്കാൻ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്‌ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചു കളയാൻ ശരീരത്തിനാകുന്നു. അതുകൊണ്ടു തന്നെ വേഗം ശരീരഭാരവും കുറയുന്നു.

കീറ്റോ ഡയറ്റ് പിന്തുടരുന്നവർ കാർബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതൽ 20 ശമാനം വരെ മാത്രം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 35 ശതമാനം പ്രോട്ടീൻ, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം. രണ്ടോ മൂന്നോ മാസം തുടർച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദരപ്രശ്നങ്ങൾക്കും കാരണമാകും.സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ് ഇതിനു പരിഹാരം. സൈക്ലിക് കീറ്റോയിൽ അഞ്ചുദീവസം അന്നജം ഒഴിവാക്കുക. തുടർന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട കാർബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണത്തിൽ നിന്നാണ്. പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉൾപ്പെടുത്തണം. പരിപ്പുകൾ, ധാന്യങ്ങൾ ഇവ ഒഴിവാക്കണം. ചില പയർ വർഗങ്ങൾ ഉൾപ്പെടുത്താം. അണ്ടിപ്പരിപ്പുകൾ കുറച്ച് ഉപയോഗിക്കാം.

മിതമായ അളവിൽ മോര് കഴിക്കാം .പാലുൽപ്പന്നങ്ങളിൽ അന്നജം ഉണ്ട്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാൻ തോന്നിയാൽ വല്ലപ്പോഴും അല്പ്പം ഡാർക്ക് ചോക്ലേറ്റ് ആകാം. കാൽസ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
.

Share59TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies