കുവൈറ്റ് സിറ്റി – കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ക്രിസ്തുമസ്സ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടികൾ ഫാദർ മാത്യു എം മാത്യൂസ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഷൈജിത്ത്. കെ അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ജനറൽസെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ലോക കേരളസഭ അംഗം ബാബു ഫ്രാൻസിസ്, രക്ഷാധികാരികളായ ഹമീദ് കേളോത്ത്, ഷെരീഫ് താമരശ്ശേരി, മഹിളാ വേദി പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലവേദി മുൻ ആര്ട്ട് & കൾച്ചറൽ സെക്രട്ടറി നമിത ശിവകുമാറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ജനറൽ കൺവീനർ പ്രബീഷ് ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ വിനീഷ്.പി.വി നന്ദി യും പറഞ്ഞു.
__