കൊച്ചി: പാമ്പിന് വിഷത്തിന്റെ ജനിതക ഘടന ചിത്രം പൂര്‍ത്തിയായി. മലയാളിയായ ഡോ.ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിജീനോം ലാബ്സ് ഇന്ത്യയാണ് മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക ഘടനാ ചിത്രം പൂര്‍ത്തിയാക്കിയത്.
സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയായിരുന്നു ഗവേഷണം. സിന്തറ്റിക്ക് ആന്റിവെനം വികസിപ്പിക്കാന്‍ ജനിതക ഘടനാ ചിത്രം സഹായിക്കും. നേച്ച്വര്‍ ജനിറ്റിക്സിന്റെ 2020 ജനുവരി ലക്കത്തില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്ത് മെഡിക്കല്‍ ജിനോമിക്സിലെ വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് ഇതിനെ കാണുന്നത്. ആന്റിവെനം വികസിപ്പിച്ചെടുക്കുന്ന രീതിയെ പൂര്‍ണമായും മാറ്റുന്നതാണ് പുതിയ ശാസ്ത്ര നേട്ടമെന്ന് അഗ്രിജീനോം ലാബ്സ് ചീഫ് ഓപ്പറേറ്റിങ് ഓപീസര്‍ കൂടിയായ ഡോക്ടര്ജോര്ജ് തോമസ് പറഞ്ഞു.