മുംബൈ : രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല , പ്രധാനമന്ത്രി രാജ്യത്തിനു വേണ്ടി ചെയ്ത പ്രവർത്തികളുടെ പേരിൽ വേണം നരേന്ദ്രമോദിയെ വിലയിരുത്തേണ്ടതെന്ന് ബോളിവുഡ് താരം ജൂഹി ചാവ്ള . ഇന്ത്യയ്ക്ക് ഗുണകരമായ കാര്യങ്ങളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണദ്ദേഹം , അന്ധമായി എതിർക്കരുതെന്നും ജൂഹി പറഞ്ഞു. ബി.ജെ.പി സംഘടിപ്പിച്ച സി.എ.എ അനുകൂല ബോധവൽക്കരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം .
സംസാരിക്കുന്നത് രാഷ്ട്രീയത്തെ കുറിച്ചോ രാഷ്ട്രീയ പാർട്ടിയെ കുറിച്ചോ അല്ല മോദിയെന്ന വ്യക്തിയെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് പറഞ്ഞായിരുന്നു ജൂഹി പ്രസംഗം തുടങ്ങിയത് .
”രാജ്യത്തിന്റെ ഐക്യം ഭരണകൂടത്തിന്റെ മാത്രമല്ല, ഓരോ പൗരന്റെയും ഉത്തരവാദിത്തം കൂടിയാണ്. ഒട്ടേറെ പേർ പങ്കെടുത്ത ചടങ്ങിൽ കഴിഞ്ഞ ഒരു വർഷം ജോലിയിൽ നിന്ന് ഒരു ലീവെങ്കിലും എടുക്കാത്ത ആരെങ്കിലും ഉണ്ടോ എന്നും ജൂഹി ചോദിച്ചു.
കാണികൾ മോദിയെന്ന് ആർത്തുവിളിച്ചപ്പോൾ ഉത്തരം ശരിവെച്ച ജൂഹി മോദിയുടെ രാജ്യത്തോടുള്ള സേവനമാണ് അതെന്ന് ഓർമ്മിപ്പിച്ചു . രാജ്യത്തിന്റെ ഐക്യത്തിന്റെ കുറിച്ചും താരം വാചാലയായി. രാജ്യത്തിന്റെ ഐക്യത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി ആരെങ്കിലും കുടുംബം തകർക്കാൻ ശ്രമിക്കരുതെന്നും ജൂഹി ചാവ്ള പറഞ്ഞു .