ന്യൂഡൽഹി : ജെ എൻ യു സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത തലയോഗം വിളിച്ച് ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . അമിത് ഷാ വിളിച്ചു ചേർത്ത യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടക്കമുള്ളവർ പങ്കെടുത്തു .
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ കശ്മീർ വിഷയം ഉയർത്തിക്കാട്ടുന്നതും ആഭ്യന്തര മന്ത്രാലയം ഗൗരവത്തോടെയാണ് സമീപിക്കുന്നത് . ഗേറ്റ് വേയിൽ ഫ്രീ കശ്മീർ പോസ്റ്റർ ഉയർത്തിയതും വിവാദമായിരുന്നു .
രാഷ്ട്രപതി ഭവനു മുന്നിൽ സംഘർഷം നടത്താനുള്ള ഇടത് സംഘടനകളുടെ ശ്രമവും ആഭ്യന്തര മന്ത്രാലയം ചർച്ച ചെയ്തു . സംഭവത്തിൽ മലയാളികളടക്കമുള്ള വിദ്യാർത്ഥികൾ ഉൾപ്പെട്ടിരുന്നതായാണ് സൂചന .
ഇതു കൂടാതെ യുഎസ് – ഇറാൻ സംഘർഷം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യുഎസിലെയും,ഇസ്രായേലിലേയും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയും യോഗം ചർച്ച ചെയ്തു .
ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ സംബന്ധിച്ച് ഇന്റലിജൻസ് ഏജൻസികൾ സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു .
.