ഓമത്വം തുളുമ്പുന്ന പൂച്ചകളുടേയും പട്ടികളുടേയും ഫോട്ടോകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയ്‌ക്ക് പിന്നിലുള്ള ഹൃദയസ്പര്‍ശിയായ കഥ പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റര്‍ ഉപഭോക്താവായ ടെയ്‌ലര്‍ നിക്കോളെ.
2018 മെയ് 31 ന് തന്റെ വളര്‍ത്തു മൃഗമായ പൂച്ചയുടെ ചിത്രം ടെയ്‌ലര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. തന്നെ സ്വകാര്യതയോടെ കുളിക്കാന്‍ പോലും അനുവദിക്കില്ലെന്ന കുറിപ്പോടെയായിരുന്നു കുളിമുറിയില്‍ ഇരിക്കുന്ന പൂച്ചയുടെ ചിത്രം ടെയ്‌ലര്‍ പങ്കുവെച്ചത്.
ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചിത്രത്തിന് പിന്നിലെ കഥ വിവരിച്ചിരിക്കുകയാണ് ടെയ്‌ലര്‍. മരിക്കാന്‍ തീരുമാനിച്ച് ആത്മഹത്യ കുറിപ്പ് എഴുതികൊണ്ടിരിക്കുമ്പോഴാണ് കുളിമുറിയുടെ വാതില്‍ തുറന്ന് അവന്‍ തന്നെ തുറിച്ചു നോക്കിയത്. അവന്റെ ആ നോട്ടം ആത്മഹത്യ ചെയ്യാനുള്ള തന്റെ തീരുമാനത്തെ പിന്നോട്ട് വലിച്ചു.
മറ്റുള്ളവരുടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് പിന്നിലുള്ള കാര്യങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും ടെയ്‌ലര്‍ ട്വിറ്ററില്‍ കുറിച്ചു. പൂച്ച എങ്ങനെയാണ് തന്റെ ആത്മ മിത്രമായതെന്ന് വിവരിക്കുന്ന മറ്റൊരു ട്വീറ്റും ടെയ്‌ലര്‍ പങ്കുവെച്ചിട്ടുണ്ട്. തനിച്ചായെന്ന് തോന്നുമ്പോഴെല്ലാം തനിക്ക് പൂച്ച ആശ്വാസം പകരുമെന്നും അവന്‍ തന്റെ ജീവിതമാണ് രക്ഷിച്ചതെന്നും ടെയ്‌ലര്‍ കുറിച്ചു.
My cat won’t let me bathe in privacy pic.twitter.com/NHP03zZR6D
— taylor nicole dean (@taylorndean) May 31, 2018















