ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ലോറന്‍സ് റോഡിലെ ചെരിപ്പു കമ്പനിയിലും പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലുമാണ് തീപിടുത്തം ഉണ്ടായത്.
ഉത്തംനഗറിലെ വീട്ടിലെ പാചക വാതക സിലിണ്ടര്‍ ലീക്ക് ചെയ്തതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ദീന് ദയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാത്രി 12.30 നാണ് അപകടം നടന്നത്.
അതേസമയം, ലോറന്‍സ് റോഡില്‍ ചെരിപ്പു കമ്പനിയില്‍ നടന്ന തീപിടുത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിച്ച ഉടനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആറ് യൂണിറ്റ് അഗ്നിശമന സേന വിഭാഗം എത്തിയിരുന്നു. തീ അണച്ചതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു.
ഈ മാസം മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ അപകടമാണ് .ജനുവരി 11ന് നടന്ന തീപിടുത്തത്തില്‍ ഹരി നഗറില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.