ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ 57 പേര് മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. നീലം താഴ്വരയില് നിരവധി ഗ്രാമീണര്‍ മഞ്ഞിനുളളില് കുടുങ്ങിക്കിടക്കുകയാണ്. തെക്കു- പടിഞ്ഞാറന്‍ ബലുചിസ്ഥാനില്‍ മഞ്ഞിടിച്ചിലില്‍ 17 പേര് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ പാക് അധീന കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമായതോടെ ഏഴ് ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.
പാകിസ്താന്-അഫ്ഗാനിസ്ഥാന് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയില്‍ മഞ്ഞുവീഴ്ച രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഫ്ഗാനിസ്ഥാന് അധീന പ്രവിശ്യകളിലുണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര് മരിച്ചു.