ന്യൂഡല്‍ഹി : രാജ്യത്ത് വൈദ്യുത നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വൈദ്യുത നിരക്ക് കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് വൈദ്യുത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. വൈദ്യുതി വിതരണത്തിലെ തട്ടിപ്പ് തടയുന്നതിനായി സ്മാര്‍ട്ട് പ്രീപ്പെയ്ഡ് ഇലക്ട്രിസിറ്റി മീറ്ററുകള്‍ നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുത നിരക്കുകള്‍ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
കുറഞ്ഞ തുകയ്ക്ക് വൈദ്യുതി നല്കാന് വൈദ്യുതി നിര്‍മ്മാണ കമ്പനികള്‍ തയ്യാറാണെന്നാണ് ലഭ്യമായ വിവരം. കൂടാതെ സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ഉപഭോഗം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കുറഞ്ഞിട്ടുണ്ട്. ഇതാണ് വൈദ്യുത നിരക്ക് കുറയ്ക്കാണമെന്ന് നിര്‍ദ്ദേശിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ വൈദ്യുത ഉപഭോക്താക്കളില്‍ ഏകദേശം 10 ലക്ഷത്തില്‍ അധികം ആളുകള്‍ നിലവില്‍ സ്മാര്‍ട്ട് മീറ്റര്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഗുണങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് മീറ്ററുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനമായത്.
വൈദ്യുതി നിരക്കുകള്‍ കുറയ്ക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ഇനി സംസ്ഥാനങ്ങളാണ്. നിലവില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.