വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി
ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഈ പറയുന്ന ‘പരമോന്നത നേതാവ്’ എന്നും ആ നിലയിലായിരിക്കില്ല. അമേരിക്കയെ കുറിച്ചും യൂറോപ്പിനെ കുറിച്ചും അത്രമോശപ്പെട്ട നിലയില്‍ സംസാരിക്കേണ്ടതില്ല.’ ട്രംപ് ട്വീറ്റ് ചെയ്തു.
ഖൊമേനിയുടെ പ്രസംഗത്തിനുള്ള മറുപടിയായിട്ടാണ് ട്രംപിന്റെ പ്രതികരണം. ഖൊമേനിയുടെ പരാമര്‍ശം അത്യന്തം അപലപനീയമാണ്. അമേരിക്കയെ നീചരാഷ്ട്രമെന്നും ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും അമേരിക്കയുടെ വെറും കൂലികളാണെന്നുമുള്ള വാക്കുകളും അത്യന്തം പ്രകോപനപരമാണ്’ ട്രംപ് പറഞ്ഞു.
‘അവരുടെ സാമ്പത്തികാവസ്ഥ തീര്‍ത്തും പരിതാപകരമാവുകയാണ്. ജനങ്ങള്‍ ദുരിതത്തിലാണ്. ഈ അവസ്ഥയിലെങ്കിലും വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം’ ട്രംപ് സൂചിപ്പിച്ചു.