ബഹ്റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ‘പവിഴ സ്മൃതി’ എന്ന പരിപാടിയോടേ സമാപനമായി. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ, പവിഴ സ്മൃതി കമ്മിറ്റി രക്ഷാധികാരി ബാബുരാജ്, സേവനം ദുബായ് പ്രസിഡന്റ് രാജൻ, സാരഥി കുവൈത്ത് പ്രസിഡന്റ് സുഗുണൻ, എസ്.എൻ.സി.എസ്. സ്ഥാപകാംഗം ഭാസ്കരൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി, വിഷ്ണു രാജ്, സോപാനം വാദ്യകലാസംഘം, കലാമണ്ഡലം ജിദ്യ തുടങ്ങിയവരുടെയും എസ്.എൻ.സി എസ് അംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി .ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ തുടക്കം മുതൽ പ്രവർത്തിക്കുന്ന വ്യക്തികളെയും ഒപ്പം 25 വർഷം പൂർത്തിയാക്കിയ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ സജീവ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
—