ഭൂമിയില്‍ നിന്നും ദിനോസറുകള്‍ അപ്രത്യക്ഷമായതിന്റെ കാരണം ഛിന്നഗ്രഹങ്ങളാണെന്ന് ഗവേഷകര്‍. ഭീമന്‍ അഗ്നിപര്‍വ്വതങ്ങളാണോ ഛിന്നഗ്രഹങ്ങളാണോ ദിനോസറിന്റെ നാശത്തിന് പിന്നിലെന്ന തര്‍ക്കത്തിനാണ് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നത്. സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പോള്‍ വിന്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്.
12 കിലോമീറ്റര്‍ നീളമുള്ള ഛിന്നഗ്രഹം 6.6 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയുമായി കൂട്ടിയിടിച്ചിരുന്നു. ഈ കൂട്ടിയിടി സുനാമിയ്‌ക്കും അഗ്നിബാധക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമായി. ഇത് 200 കിലോമീറ്റര്‍ വലുപ്പമുള്ള ഗര്‍ത്തങ്ങളും ഭൂമിയില്‍ സൃഷ്ടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ പാറകളില്‍ നിന്നും സള്‍ഫര്‍ ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് പടരുകയും പ്രതികൂല കാലാവസ്ഥാ മാറ്റത്തിലേക്ക് വഴി തെളിക്കുകയും ചെയ്തു. ആ കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവ് ദിനോസറുകള്‍ക്കില്ലായിരുന്നു. ഇവയുടെ ഫോസിലുകള്‍ ഇത് തെളിയിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാനുള്ള ശേഷിയാണ് മനുഷ്യരുള്‍പ്പെടെയുള്ള ജീവികള്‍ക്ക് ഭൂമിയില്‍ ദീര്‍ഘകാല ജീവിതം സാധ്യമാക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.















