പ്രീമിയര്‍ ലീഗ്: എട്ടില്‍ അഞ്ച് മത്സരങ്ങളും സമനിലയില്‍; ചെല്‍സിക്ക് തോൽവി; അഗ്യൂറോയുടെ ഇരട്ട ഗോളും സിറ്റിയെ തുണച്ചില്ല
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ്: എട്ടില്‍ അഞ്ച് മത്സരങ്ങളും സമനിലയില്‍; ചെല്‍സിക്ക് തോൽവി; അഗ്യൂറോയുടെ ഇരട്ട ഗോളും സിറ്റിയെ തുണച്ചില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 12:51 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്നലെ സമനിലകുരുക്ക്. ഇന്നലെ നടന്ന എട്ടു മത്സരങ്ങളില്‍ അഞ്ചെണ്ണവും സമനിലയിലാണ് കലാശിച്ചത്. ഇതിനിടെ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് ന്യൂകാസില്‍ ഞെട്ടിച്ചപ്പോള്‍ സതാപ്ടണെതിരെ വൂള്‍വ്‌സ് മികച്ച ജയം നേടി.

പ്രമുഖ ടീമുകള്‍ക്കൊന്നും ഇന്നലെ ജയിക്കാനായില്ല. ടോട്ടനം വാട്‌ഫോഡിനെതിരെ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആസ്റ്റണ്‍ വില്ല- ബ്രൈറ്റണ്‍, മാഞ്ചസ്റ്റര്‍ സിറ്റി- ക്രിസ്റ്റല്‍ പാലസ്, ആഴ്‌സണല്‍-ഷെഫ് യുണൈറ്റഡ്, വെസ്റ്റ്ഹാം- എവര്‍ട്ടണ്‍ മത്സരങ്ങള്‍ പരസ്പരം ഗോളുകളടിച്ച് സമനില കൊണ്ട് തൃപ്തിപ്പെട്ടു.

ന്യൂകാസിലിനെതിരെ ചെല്‍സിക്ക് അവസാന നിമിഷത്തിലെ ഗോളില്‍ പരാജയം നുണയേണ്ടിവന്നു. ന്യൂകാസിലിന്റെ ഐസക്കാണ് 94-ാം മിനിറ്റില്‍ ഗോളടിച്ച് ചെല്‍സിയെ ഞെട്ടിച്ചത്. അതേസമയം, സതാപ്ടണിനെതിരെ 3-2നായിരുന്നു വൂള്‍വ്‌സിന്റെ ജയം.15-ാം മിനിറ്റില്‍ ജാനും 35-ാം മിനിറ്റില്‍ ലോംഗും സതാംപ്ടണിന് 2-0ന്റെ ലീഡ് നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി തിരിച്ച വൂള്‍വ്‌സ് പെഡ്രോയിലൂടെ 53-ാം മിനിറ്റില്‍ ലീഡ് 1-2 ആക്കി കുറച്ചു. തുടര്‍ന്ന് റൗളിന്റെ വക 65, 76 മിനിറ്റുകളിലെ ഇരട്ട ഗോളുകളിലൂടെ വൂള്‍വ്‌സ് 3-2ന് ജയം പിടിച്ചെടുക്കുകയായിരുന്നു.

സെര്‍ജീ അഗ്യൂറോയുടെ ഇരട്ട ഗോളിനിടെ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോള്‍ സിറ്റിയുടെ ഉറപ്പിച്ച ജയം തട്ടിക്കളഞ്ഞു. ക്രിസ്റ്റല്‍ പാലസ് 39-ാം മിനിറ്റില്‍ സെംഗ് തോസുനിലൂടെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയതോടെ അവസാന നിമിഷം വരെ ഗോളുകള്‍ വീണില്ല. എന്നാല്‍ സെര്‍ജീ അഗ്യൂറോയുടെ മികച്ച മുന്നേറ്റം ഇരട്ട ഗോളുകളിലാണ് അവസാനിച്ചത്. 82, 87 മിനിറ്റുകളിലാണ് അഗ്യൂറോ ഗോളടിച്ചത്. 2-1ന് ജയം ഉറപ്പിച്ചുനില്‍ക്കേയാണ് 90-ാം മിനിറ്റില്‍ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോള്‍ സിറ്റിയുടെ മുന്‍തൂക്കം കളഞ്ഞുകുളിച്ചത്.

രണ്ടാം മത്സരത്തില്‍ ആഴ്‌സണല്‍ 45-ാം മിനിറ്റില്‍ ഷെഫ് യുണൈറ്റഡിനെതിരെ മുന്നിലെത്തിയെങ്കിലും ഷെഫിന്റെ ജോണ്‍ ഫ്‌ലെക്ക് 83-ാം മിനിറ്റില്‍ സമനില പിടിച്ചു. ആസ്റ്റണ്‍ ബ്രൈറ്റണ്‍ മത്സരത്തില്‍ ലിയാന്‍ഡ്രോയിലൂടെ 38-ാം മിനിറ്റില്‍ ബ്രൈറ്റണ്‍ മുന്നിലെത്തിയിട്ടും വില്ല 75-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിലൂടെ ഗോള്‍ മടക്കി.വെസ്റ്റ്ഹാം- എവര്‍ട്ടണ്‍ മത്സരവും ഓരോ ഗോളുവീതമടിച്ച് സമനിലയിലാണ് അവസാനിച്ചത്.

Share27
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies