തൈപ്പൊങ്കലിനോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ ഈസ ടൗൺ കാമ്പസിൽ തമിഴ് ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. മുഖ്യാതിഥി സാന്റി എക്സ്കവേഷൻ ആന്റ് കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ ആർ. രമേഷ് പരിപാടി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇത്മാർ ബാങ്ക് കംപ്ലയൻസ് മേധാവി ബാല രാമമൂർത്തി മുഖ്യ പ്രഭാഷകനായിരുന്നു.
ഭാരതി തമിഴ് സംഘം സ്ഥാപകൻ മുഹമ്മദ് ഹുസൈൻ മാലിം, ഇന്ത്യൻ സ്കൂൾ അസി. സെക്രട്ടറി പ്രേമലത എൻ.എസ്, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, എസ് ഇനയദുള്ള, വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ, സതീഷ് ജി, വിനോദ് എസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, കോർഡിനേറ്റർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
പരമ്പരാഗത നാടോടി നൃത്തങ്ങളായ കുമ്മി പാട്ട്, കരകാട്ടം, മയിലാട്ടം, ജല്ലിക്കട്ട് തുടങ്ങിയവ യും നാടൻ സംഗീതവും പരിപാടിയിൽ അരങ്ങേറി.