അലഹാബാദ്: പ്രസിദ്ധമായ അലഹബാദ് മാഘമേളയില്‍ ഒരുക്കിയിരിക്കുന്ന അയോധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശ്രീരാമക്ഷ്ത്രത്തിന്റെ മാതൃക കാണാന്‍ വന്‍ ഭക്തജനത്തിരക്ക്. ഇതുവരെ 1.5 ലക്ഷം പേരാണ് സന്ദര്‍ശിച്ചത്.
അയോധ്യയില്‍ ഉയരാന്‍ പോകുന്ന ക്ഷേത്രത്തിന്റെ ശരിയായ മാതൃക ചെറുരൂപത്തില്‍ ഒരുക്കിയിരിക്കുന്നതിന്റെ കൗതുകമാണ് ഇത്തരത്തില്‍ ധാരാളം പേരെ ആകര്‍ഷിക്കാനുള്ള കാരണമെന്ന് ശ്രീരാമക്ഷേത്ര പന്തലൊരുക്കിയ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ പറഞ്ഞു. ജനുവരി 12 മുതലാണ് പന്തല്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തത്. മൗനി അമാവാസി ദിവസം നടക്കുന്ന ഗംഗാസ്നാനത്തിനെത്തുന്ന ഭക്തര്‍ക്കായി ശ്രീരാമക്ഷേത്ര മാതൃകയുടെ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
1989 കുംഭമേള മുതല്‍ ശ്രീരാമക്ഷേ മാതൃക ഇത്തരം പരിപാടികളോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കാറുണ്ട്. അയോധ്യാ വിധി വന്ന ശേഷം ശ്രീരാമക്ഷേത്രത്തിന്റെ തൂണുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഫൈസാബാദിലെ നിര്‍മ്മാണ കേന്ദ്രത്തിലേക്കും അയോധ്യയിലേക്കും വന്‍ ഭക്തജനപ്രവാഹമാണ് നടക്കുന്നത്. ഇതുകൂടാതെയാണ് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലെല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ശ്രീരാമക്ഷേത്രത്തെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും ഉടന്‍ ആരംഭിക്കുന്ന അയോധ്യാ സര്‍ക്യൂട്ട് തീര്‍ത്ഥാടന പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.