ഇസ്ലാമാബാദ്: ഈ വർഷം പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ നിന്നും ഇന്ത്യ പിൻമാറിയാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാനും പിൻമാറിമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യുട്ടിവ് വാസിം ഖാൻ. ഏഷ്യാ കപ്പ് നടത്തുന്നതിൽ നിന്ന് തങ്ങൾ പിന്മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം സെപ്റ്റംബറിൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പിൽ പങ്കെടുക്കുന്നതിനെ പറ്റി ഇന്ത്യ ഇതുവരെ ഔദ്യോഗികമായി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭീഷണിയുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. നിലവിൽ ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമാണ് ഇന്ത്യ.
ഇന്ത്യ പിൻമാറിയാൽ അത് ടൂർണമെന്റിന് വലിയ നഷ്ടമാകും. വൻകിട കമ്പനികൾ ഇന്ത്യ പിൻമാറിയാൽ പരസ്യം നൽകുന്നതിൽ നിന്നടക്കം പിൻമാറാനുള്ള സാധ്യതയാണുള്ളത്. ഒപ്പം കാണികളുടെ എണ്ണത്തിലും വലിയ കുറവുണ്ടാകും. അത് വലിയ നഷ്ടമാകും സംഘാടകർക്ക് ഉണ്ടാക്കുക. പാകിസ്ഥാന് കാത്തിരുന്ന കിട്ടിയ അന്താരാഷ്‌ട്ര ടൂർണമെന്റാണ് ഏഷ്യാകപ്പ്. അത് കൂടി കൈവിട്ടുപോയാൽ നിലവിൽ പ്രതിസന്ധിയിലുള്ള പാക് ബോർഡിന് ലഭിക്കുന്ന വലിയ ആഘാതമായിരിക്കും അത്.















