മെല്‍ബണ്‍ : വമ്പന്‍ അട്ടിമറികള്‍ കടന്നു മുന്നേറിയ ടോപ് സീഡ് വനിതാതാരങ്ങള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് നാളെ ഇറങ്ങും. ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടി, 7-ാം സീഡ് വിറ്റോവ, 14-ാം സീഡ് കെനിന്, ആദ്യ അറേബ്യന്‍ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റായ ടുണീഷ്യയുടെ ജാബ്വര്‍ എന്നിവര്‍ ഇന്നലെ തന്നെ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിച്ചു.
ഇന്ന് നടന്ന മത്സരത്തില്‍ നാലാം സീഡ് സിമോണാ ഹാലെപ് 6-4,6-4ന് എലീസാ മെര്‍ട്ടെന്‍സിനെ പരാജയപ്പെടുത്തു. അടുത്ത മത്സരത്തില്‍ 28-ാം സീഡ് അനെറ്റ് കോന്റാവീറ്റ് 6-7, 7-5, 7-5ന് ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇഗാ സ്വിയാടെക്കിനെ അടിയറപറയിച്ചത്. മറ്റൊരു മത്സരത്തില്‍ ഗാര്ബിന് മുഗുരേസ 9-ാം സീഡ് കികി ബെര്ട്ടണ്സിനെ 6-3, 6-3ന് തകര്‍ത്തുവിട്ടു. മൂന്നാം കോര്‍ട്ടറില്‍ ഹാലെപ് കോന്റാവീറ്റിനെതിരെ ഇറങ്ങും. നാലാം ക്വാര്‍ട്ടറില്‍ മുഗുരേസയുടെ എതിരാളി പൗലോചെങ്കോ-കീര്ബര് പോരാട്ടത്തിലെ വിജയിക്കെതിരെ കളിക്കും.