മുംബൈ: പതിമൂന്നാമത് ഐപിഎല്‍ മാര്‍ച്ച് 29ന് ആരംഭിക്കും. മുംബൈയില്‍ ഫൈനല്‍ തീരുമാനിച്ചിരിക്കുന്ന ടി20 മാമാങ്കത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ബിസിസിഐ അറിയിച്ചു. മെയ് 24നാണ് ഫൈനല്‍ നടക്കുന്നത്. സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം രാത്രി 8 മണിക്കാണ് മത്സരം നടക്കുക. എന്നാല്‍ അഞ്ചു മത്സരങ്ങള്‍ വൈകിട്ട് നാലുമണിക്ക് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കളിനിയമങ്ങളിലെ പുതുമകളായ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്, നോ ബോള്‍ എന്നിവയും ഐപിഎല്ലില്‍ പരീക്ഷിക്കപ്പെടുമെന്നും ബിസിസിഐ അറിയിച്ചു. ഇതിനൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാനായി ലോകോത്തര താരങ്ങളെ പങ്കെടുപ്പിച്ചുള്ള ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് മത്സരം നടത്തുമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.















