മെല്‍ബണ്‍: ഫൈനലിന് മുമ്പുള്ള ഫൈനലെന്ന് വിശേഷിപ്പിക്കുന്ന സെമി പോരാട്ടം നാളെ. ഗ്രാസ്സ് കോര്‍ട്ടിലെ രാജകുമാരനെന്ന് വിശേഷിപ്പിക്കുന്ന റോജര്‍ ഫെഡററും തളരാത്ത പോരാളിയായ നൊവാക് ജോക്കോവിച്ചും നാളെ ഏറ്റുമുട്ടുന്നു.
ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ 7 തവണ കളിക്കുകയും 6 തവണ കിരീടം നേടുകയും ചെയ്ത താരമാണ് സ്വിറ്റ്സര്‍ലന്റിന്റെ ഫെഡറര്‍. നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചാകട്ടെ ഏതു കളിയിലും ആരേയും തോല്‍പ്പിക്കുന്ന താരമാണ്.7 തവണ കിരീടം നേടിയ സെര്‍ബിയന്‍ താരം ഇതുവരെ ഫൈനലില്‍ തോറ്റിട്ടില്ല എന്നത് മേല്‍കൈ വര്‍ധിപ്പിക്കുകയാണ്.
ക്വാര്‍ട്ടറില്‍ കാനഡയുടെ 32-ാം സീഡ് രോനിക്കിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് സെമിയിലെത്തിയത്. അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരത്തിന് മുന്നില്‍ ശരിക്കും വിയര്‍പ്പൊഴുക്കിയാണ് ഫെഡറര്‍ സെമിയിലിടം പിടിച്ചത്.