വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്‌ക്ക് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. മൂന്ന് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഓപ്പണർ രോഹിത് ശർമ്മയ്‌ക്കും പേസർ മുഹമ്മദ് ഷമിയ്‌ക്കും രവീന്ദ്ര ജഡേജയ്‌ക്കും ഇന്ത്യ വിശ്രമമനുവദിച്ചിട്ടുണ്ട്.
രോഹിത്തിന് പകരക്കാരനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് മലയാളി താരം സഞ്ജു വി സാംസണായിരിക്കും. മുഹമമ്ദ് ഷമിയ്‌ക്ക് പകരം നവ്ദീപ് സെയ്നിയെയും രവീന്ദ്ര ജഡേജയ്‌ക്ക് പകരം വാഷിംഗ്ടൺ സുന്ദറിനെയും ടീമി. ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നായകൻ കെയ്ൻ വില്യംസൺ ഇല്ലാതെയാണ് കിവീസ് ഇന്നിറങ്ങുന്നത്. തോളിനേറ്റ പരിക്കിനെ തുടർന്നാണ് വില്യംസണെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പകരം ടിം സൗത്തിയാണ് ന്യൂസിലൻഡിനെ നയിക്കുന്നത്.















