കൊച്ചി: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ചെന്നൈയിന് എഫ്സിയോട് പൊരുതി കേരളാ ബ്ലാസ്റ്റേഴ്സ് ദയനീയ തോല്‍വി നേടുകയായിരുന്നു. മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കളിയുടെ ആദ്യപകുതിയില്‍ ചൈന്നൈയിന് 3-0 ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ഒഗ്ബെച്ചെയുടെ ഹാട്രിക്കിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചെങ്കിലും ചെന്നൈയ്ന് മൂന്ന് ഗോളുകള്‍ കൂടി നേടി ലീഡ് ഉയര്‍ത്തി.
ബ്ലാസ്റ്റേഴ്സിനെതിരെ ജയം നേടിയതോടെ അഞ്ചാം സ്ഥാനത്തെത്തിയ ചെന്നൈയ്ന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. സീസണില്‍ മൂന്ന് കളി മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. അഞ്ച് മത്സരം സമനിലയില്‍ അവസാനിക്കുകയും ഏഴ് കളികളില്‍ ബ്ലാസ്റ്റേഴ്സ്തോ ല്‍ക്കുകയും ചെയ്തു.















