മാഡ്രിഡ്: ലാ ലീഗയില്‍ അത്ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് മുന്നേറി. സ്റ്റാര്‍ സ്ട്രൈക്കര്‍ കരീം ബെന്‍സേമയുടെ ഗോളിലാണ് റയലിന്റെ ഏക ഗോള്‍ ജയം. ഫെര്‍ലാന്റ് മെന്‍ഡിയുടെ മികച്ച ക്രോസ്സ് ബെന്‍സേമ വലയിലേക്ക് തൊടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ജയം കാണാതെ ഇതോടെ അത്ലറ്റികോ മാഡ്രിഡ് നിരാശയിലായി. ലീഗില്‍ അഞ്ചാം സ്ഥാനത്താണ് റയല്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നത്.
സിനദിന്‍ സിദാന്റെ റയല്‍ പട കഴിഞ്ഞ 21 കളികളിലായി ജയത്തോടെ മുന്നേറുകയാണ്. ഇതില്‍ 8 മത്സരങ്ങളില്‍ തുടര്‍ച്ചയായി റയല്‍ തോല്‍വി അറിഞ്ഞിട്ടില്ല. 22 മത്സരങ്ങളിലായി 49 പോയിന്റുകളാണ് റയല്‍ മാഡ്രിഡിനുള്ളത്. ബാഴ്സക്ക് 21 മത്സരങ്ങളിലായി 43 പോയിന്റും ലഭിച്ചിട്ടുണ്ട്. 28 പോയിന്റുകളുള്ള സെവിയയാണ് മൂന്നാം സ്ഥാനത്ത്.
ഒരു പോയിന്റ് വ്യത്യാസത്തില്‍ വലന്‍സിയ നാലാമതും ഗെറ്റാഫെ അഞ്ചാം സ്ഥാനത്തുമാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ ഇന്ന് 22-ാം മത്സരത്തിനിറങ്ങുകയാണ്. 13-ാം സ്ഥാനത്തുള്ള ലെവന്റേയാണ് എതിരാളികള്‍.















