ഗോളിൽ ആറാാാാ....ടി ചെന്നൈ ; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോളിൽ ആറാാാാ….ടി ചെന്നൈ ; ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2020, 09:39 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഗോള്‍ പൂരത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേ്‌ഴ്‌സിനെ ചെന്നൈയിന്‍ എഫ്.സി വീഴ്‌ത്തി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ആവേശ മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ചെന്നൈയുടെ ജയം. സീസണില്‍ സന്ദര്‍ശകരുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഐ.എസ്.എല്‍ ആറാം സീസണിലെ ആദ്യ ഹാട്രിക് നേടിയ നായകന്‍ ഒഗ്ബച്ചെയാണ് ബ്ലാസ്‌റ്റേഴ്‌സിനായി മൂന്നു ഗോളുകളും സ്വന്തമാക്കിയത്. ചെന്നൈക്കായി റാഫേല്‍ ക്രിവല്ലെറോ, ലാലിയന്‍സുല ചാങ്‌തെ, നെറിജസ് വാല്‍സ്‌കിസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. ഫെബ്രുവരി ഏഴിന് നോര്‍ത്ത് ഈസ്റ്റിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് കൊച്ചിയില്‍ കളിയുണര്‍ന്നത്. മൂന്നാം മിനിറ്റില്‍ സെര്‍ജിയോ സിഡോഞ്ചയെ അനിരുദ്ധ് ഥാപ്പ വീഴ്‌ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്ക് ലഭിച്ചു. ചെന്നൈയിന്‍ ബോക്‌സില്‍ അപകടമുയര്‍ത്തിയ നീക്കമായിരുന്നു അത്. ആറാം മിനിറ്റില്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെ നല്‍കിയ പന്തുമായി ഇടതുമൂലയിലൂടെ മുന്നേറിയ ജെസെല്‍ കര്‍ണെയ്‌റോ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്‌ത്തിനെ പരീക്ഷിച്ചു. പിന്നാലെ മെസി ബൗളിയുടെ കരുത്തുറ്റ അടി ചെന്നൈയിന്‍ പ്രതിരോധതാരം എല്‍ സറാബിയ തടഞ്ഞു. പതിനൊന്നാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു മനോഹര നീക്കം. ഒഗ്‌ബെച്ചെ തുടങ്ങി. ബോക്‌സിന് തൊട്ടുമുന്നില്‍വച്ച് ജിയാന്നി സുയ് വര്‍ലൂണ്‍ അടിതൊടുത്തു. നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 27ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ ഗോള്‍മുഖത്ത് കടുത്ത ആക്രമണം നടത്തി. സെയ്ത്യാസെന്‍ സിങ്ങിന്റെ ക്രോസ് ബോക്‌സിലേക്ക്. മെസി ബൗളി പന്തുമായി മുന്നേറാന്‍ ശ്രമിക്കുന്നതിനിടെ ജെറി ലാല്‍റിന്‍സുവാല തടഞ്ഞു. മെസി ബൗളി പെനല്‍റ്റിക്ക് വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല.

39ാം മിനിറ്റില്‍ ചെന്നൈയിന്‍ മുന്നിലെത്തി. കളിഗതിക്കെതിരെയായിരുന്നു ഈ ഗോള്‍. ഫ്രീകിക്കില്‍നിന്ന് തുടക്കം. ഗോള്‍ കീപ്പര്‍ ടി.പി രഹ്‌നേഷ് പന്ത് തട്ടിയിട്ടത് ക്രിവെല്ലെറോയുടെ കാലുകളിലേക്കായി. ബ്രസീലുകാരന്‍ എളുപ്പത്തില്‍ ലക്ഷ്യം കണ്ടു. അഞ്ച് മിനിറ്റിനുള്ളിൽ നെറിജുസിലൂടെ ചെന്നൈയിന്‍ രണ്ടാംഗോളും നേടി. ആദ്യപകുതി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ക്രിവെല്ലറോയുടെ രണ്ടാം ഗോളിലൂടെ ചെന്നൈയിന്‍ ലീഡുയര്‍ത്തി.

ബ്ലാസ്റ്റേഴ്‌സിന്റെ ഗോളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 48ാം മിനുറ്റില്‍ നായകന്‍ ഒഗ്ബച്ചെയുടെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്റെ ലീഡ് കുറച്ചു. ബോക്‌സിലേക്ക് ജെസെല്‍ നല്‍കിയ ക്രോസ് ഇടത് ഭാഗത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഒഗ്ബച്ചെ വലയിലാക്കുകയായിരുന്നു. അമ്പതാം മിനുറ്റില്‍ ഒഗ്ബച്ചെയുടെ മറ്റൊരു ഷോട്ട് കെയ്‌ത്ത് അനായാസം കയ്യിലാക്കി. ഒപ്പമെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതിനിടെ ചെന്നൈയിന്‍ വീണ്ടും വല കുലുക്കി. വാല്‍സ്‌കിസിന്റെ അസിസ്റ്റില്‍ ലാലിയന്‍സുവാല ചാങ്ക്‌തെയായിരുന്നു സ്‌കോറര്‍. ബ്ലാസ്‌റ്റേഴ്‌സും ശ്രമം തുടര്‍ന്നു. 62ാം മിനുറ്റില്‍ ഒഗ്ബച്ചെയുടെ ബൈസിക്കിള്‍ കിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തായി. റാക്കിപ്പിന് പകരം സഹല്‍ അബ്ദുസമദ് കളത്തിലെത്തി.

65ാം മിനുറ്റില്‍ രണ്ടാമതും ചെന്നൈ വല കുലുങ്ങി. മൈതാന മധ്യത്തില്‍ നിന്ന് നായകനെ ലക്ഷ്യമാക്കി സിഡോഞ്ചയുടെ പാസ്. ബോക്‌സിന് പുറത്ത് നിന്ന് പന്ത് സ്വീകരിച്ച ഒഗ്ബച്ചെ ചെന്നൈ പ്രതിരോധ തീര്‍ക്കും മുമ്പേ വലങ്കാല്‍ ഷോട്ട് വലയിലാക്കി. 11 മിനുറ്റിന്റെ ഇടവേളയില്‍ ഒഗ്ബച്ചെ സീസണിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കി. ഇടത് പാര്‍ശ്വത്തില്‍ നിന്നുള്ള നര്‍സാരിയുടെ ക്രോസ് ബോക്‌സിലേക്ക്. ഒഗ്ബച്ചെയും മെസി ബൗളിയും വാനിലുയര്‍ന്നു. ഒഗ്ബച്ചെയുടെ ഹെഡര്‍ ലക്ഷ്യം കണ്ടു. ഗാലറി ഇളകിയാടി. ചെന്നൈയിന്റെ ലീഡ് ഒന്നായി കുറഞ്ഞു. അധികം വൈകാതെ എണ്‍പതാം മിനുറ്റില്‍ ചാങ്‌തെയിലൂടെ ചെന്നൈ രണ്ടു ഗോള്‍ ലീഡ് വീണ്ടെടുക്കുകയും ചെയ്തു. അവസാന മിനുറ്റിലെ ഗോളിലൂടെ വാല്‍സ്‌കിസ് ചെന്നെയിന്‍ പട്ടിക പൂര്‍ത്തിയാക്കി.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies