ഓക് ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സൂപ്പർ ഓവർ ജയം നേടിയ ആത്മ വിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ എങ്ങനെയും പരമ്പരയിലെ ഒരു മത്സരം ജയിച്ച് നാണക്കേടൊഴിവാക്കാനാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
മലയാളി താരം സഞ്ജു സാംസൺ തന്നെയായിരിക്കും ഇന്നും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. എന്നാൽ രാഹുലിന് പകരം രോഹിത് ഇന്ന് ഓപ്പണിംഗിൽ തിരിച്ചെത്തിയേക്കും. മധ്യനിരയിലും മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. എന്നാൽ ആരെ മാറ്റുമെന്നതിൽ തീരുമാനമായിട്ടില്ല.
വാഷിംഗ്ടൺ സുന്ദറിന് പകരം കുൽദീപ് യാദവിനെ ഇന്നിറക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം, കിവീസ് നിരയിൽ പരിക്കേറ്റ നായകൻ കെയ്ൻ വില്യംസൺ ഇന്ന് മടങ്ങിയെത്തിയേക്കും.















