പോക്കെഫ്‌സ്ട്രൂം: ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ്. ഇന്ന് നടന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്. ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ജയം
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 211 റണ്‍സാണ് നേടിയത്. മുന്‍നിര തകര്‍ന്ന കിവികളെ കരകയറ്റിയത് ബെക്കാം വീലര്‍ ഗ്രീനാള്‍ (75*), നിക്കോളാസ് ലിഡ്‌സ്‌റ്റോണ്‍ (44) എന്നിവരുടെ ഇന്നിംഗ്സുകളായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കംവും തകർച്ചയോടെയായിരുന്നു. രണ്ടിന് 32 റണ്‍സെന്ന നിലയില്‍ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ പതറി. എന്നാല്‍ മഹമ്മുദുള്‍ ഹസന്‍ ജോയിയുടെ സെഞ്ച്വറി ബംഗ്ലദേശിനെ രക്ഷിച്ചു. 44.1 ഓവറില്‍ നാലു വിക്കറ്റിന് ബംഗ്ലാദേശ് വിജയലക്ഷ്യം മറികടന്നു.















