തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വർജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പി പരമേശ്വരനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് പുലർച്ചെ 12.10 ഓടെയായിരുന്നു പരമേശ്വർജി അന്തരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിവരെ എളമക്കരയിലെ പ്രാന്തകാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതികദേഹം രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് നാളെ രാവിലെ 10 മണിവരെ പൊതുദർശനത്തിന് വെക്കും. ഉച്ചതിരിഞ്ഞ് 2.30ന് ആലപ്പുഴ മുഹമ്മയിലെ തറവാട്ട് വളപ്പിലാണ് സംസ്കാരം.