ഭുവനേശ്വര്‍: ഒഡീഷയില്‍ വൈദ്യുതി ലൈനില്‍ ടൂറിസ്റ്റ് ബസ് തട്ടി വന്‍ അപകടം. 11 കെവി ലൈനില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റു പന്ത്രണ്ടോളം പേര് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. 30 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഒഡീഷയിലെ ജഗം ജില്ലയിലാണ് അപകടം ഉണ്ടായത്. വിവാഹനിശ്ചയത്തിന് പങ്കെടുക്കാന്‍ പോയ സംഘം സഞ്ചരിച്ച ബസാണ് 11 കെവി ലൈനില്‍ തട്ടിയത്. ബസിന്റെ മുകള്ഭാഗം ലൈനില്‍ തട്ടിയയുടന്‍ ബസിലേക്ക് വൈദ്യുതി പ്രഹരിക്കുകയായിരുന്നു. ബസില്‍ ഉണ്ടായിരുന്ന 43 പേര്‍ക്കും വൈദ്യുതാഘാതമേറ്റതായാണ് റിപ്പോര്‍ട്ട്.
വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും ഉടന്‍ രക്ഷപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്.