ബഹുമതികള്‍ പുറകേ വരുന്നു; വിനയം കൈവിടാതെ വാര്‍ണര്‍; എല്ലാം കുടുംബത്തിന് സമര്‍പ്പിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബഹുമതികള്‍ പുറകേ വരുന്നു; വിനയം കൈവിടാതെ വാര്‍ണര്‍; എല്ലാം കുടുംബത്തിന് സമര്‍പ്പിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2020, 03:12 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ബാറ്റിംഗ് കരുത്തായ ഡേവിഡ് വാര്‍ണര്‍ ബഹുമതികള്‍ പുറകേ പുറകേ എത്തുന്നതിനെ കാണുന്നത് അതീവ വിനയത്തോടെ. മൂന്നാം തവണയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസമായിരുന്ന അലന്‍ ബോര്‍ഡറുടെ പേരിലുള്ള മെഡലും ക്രിക്കറ്റ് വിദഗ്ധന്മാര്‍ ചേര്‍ന്ന് തീരുമാനിക്കുന്ന ടി20 പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും നേടിയതിനോടാണ് വാര്‍ണര്‍ ഏറെ വിനയത്തോടെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.

സ്വന്തം കുടുബത്തിനൊപ്പം വീട്ടിലിരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഇന്‍സറ്റാഗ്രാമില്‍ ബഹുമതി കിട്ടിയതിനോട് വാര്‍ണര്‍ പ്രതികരിച്ചത്. ‘ എവിടെനിന്നാണ് ഞാന്‍ തുടങ്ങേണ്ടത്. മൂന്നാം തവണയും അലന്‍ബോര്‍ഡര്‍ മെഡലും ടി20 പ്ലെയര്‍ ഓഫ് ദ ഇയറും ലഭിച്ചിരിക്കുന്നതില്‍ ഏറെ ബഹുമാനിക്കപ്പെട്ടിരിക്കുന്നു. സന്തോഷം കൊണ്ട് എനിക്ക് ആവേശം അടക്കാനാകുന്നില്ല. നിരവധി ഉയര്‍ച്ചതാഴ്ചകളുടെ ജീവിതമായിരുന്നു എന്റേത്. എന്നാല്‍ എല്ലാ ദുര്‍ഘടങ്ങളും മറികടക്കാനായത് എന്റെ കുടുംബം കൂടെനിന്നതുകൊണ്ടാണ്. എന്റെ ഭാര്യയുടെ സഹനശക്തിയും മനോധൈര്യവുമാണ് എനിക്ക് ശക്തിനല്‍കിയത്. ഞങ്ങളൊറ്റക്കെട്ടായി എല്ലാം സഹിച്ചു, നേരിട്ടു. എന്റെ മൂന്ന് സുന്ദരികളായ പെണ്‍കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്ന നല്ലൊരച്ഛനായി മാതൃകയായി മാറാനാഗ്രഹിക്കുന്നു. ഐ ലവ് യൂ’ ഇന്‍സ്‌ററാഗ്രാമിലൂടെ ഭാര്യ കാന്‍ഡിക്കും മക്കള്‍ക്കുമായി വാര്‍ണര്‍ തന്റെ ഹൃദയം തുറക്കുകയായിരുന്നു.

2016ലും17ലും വാര്‍ണറെ തേടി അലന്‍ബോര്‍ഡര്‍ ബഹുമതി എത്തിയിരുന്നു. 2018ല്‍ പന്തുചുരണ്ടല്‍ വിവാദത്തിലാണ് വാര്‍ണറേയും സ്റ്റീവ് സ്മിത്തിനേയും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്താക്കിയത്. എന്നാല്‍ 2019ലെ ലോകകപ്പ് ക്രിക്കറ്റില്‍ വാര്‍ണറുടെ തിരിച്ചുവരവ് കൊടുങ്കാറ്റിന് സമമായിരുന്നു. ഏറ്റവും അധികം റണ്‍സ് അടിച്ചുകൂട്ടിയവരിലൊരാളായി. തുടര്‍ന്ന് ആഷസ്സില്‍ നിറം മങ്ങിയെങ്കിലും പാകിസ്താനെതിരെ 335 റണ്‍സ് നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

Share116TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies