തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പോലീസിനെതിരായ പരാമർശങ്ങൾ പരിശോധിക്കാൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യ പ്രകാരമാണ് നിർദ്ദേശം നൽകിയത്.
നിയമസഭയുടെ മേശപ്പുറത്തുവച്ച സിഎജി റിപ്പോർട്ടിൽ പോലീസിനെതിരെയും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളാണുള്ളത്. ഇത് പരിശോധിക്കാനാണ് നിർദ്ദേശം. ആയുധങ്ങൾ കാണാതെ പോയതും ഡിജിപിയുടേതടക്കമുള്ള ഫണ്ട് വിനിയോഗത്തെപ്പറ്റിയും അന്വേഷണം നടത്തും.