മാഡ്രിഡ്: അട്ടിമറികളും സമനിലകളും കാണുന്ന ചാമ്പ്യന്‍സ് ലീഗിലെ 16-ാം റൗണ്ട് ആദ്യ പാദ മത്സരങ്ങളില്‍ നാളെ വലന്‍സിയയും ടോട്ടനവും കളത്തിലിറങ്ങും. വലന്‍സിയ അത്ലാന്റയെ നേരിടുമ്പോള്‍ ടോട്ടനത്തിന്റെ എതിരാളി ലീപ്സിഗാണ്.
ഇന്ററിനെ സമനിലയിലും എസി റോമയെ തോല്‍പ്പിച്ചും മറ്റ് എതിരാളികളുടെ വലനിറച്ചും കളിക്കുന്ന അത്ലാന്റക്കാണ് വലന്സിയയേക്കാള് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ കരുത്തരായ ലീഗ് മുന്‍നിര എതിരാളി ബാഴ്സലോണയെ കഴിഞ്ഞ മാസം മുട്ടുകുത്തിച്ച വലന്‍സിയ അത്ലറ്റികോ മാഡ്രിഡിനെ സമനനിലയിലും തളച്ചിരുന്നു. കഴിഞ്ഞയാഴ്ച ഗെറ്റാഫെയോട് ഏറ്റ തോല്‍വി അല്പം ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
16-ാം റൗണ്ടിലെ പൂര്‍ത്തിയാകാനിരിക്കുന്ന ആദ്യപാദ മത്സരങ്ങളില്‍ വരുന്നയാഴ്ച ഇംഗ്ലീഷ് ലീഗിലെ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരും സ്പാനിഷ് ലീഗിലെ ബാഴ്സലോണ, റയല്‍ മാഡ്രിഡ് എന്നിവരും ഇറങ്ങും. എതിരാളികളായി ജര്‍മ്മന്‍ ലീഗിലെ ബയേണും ഫ്രഞ്ച് ലീഗിലെ ലയണും ഇറ്റാലിയന്‍ ലീഗിലെ നാപ്പോളിയും ഡച്ച് ക്ലബ്ബായ യുവന്റസും കളത്തിലുണ്ടാകും.